Kottayam Local

സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങ്; കോട്ടയത്ത് നാളെ വൈകീട്ട് നാലു മുതല്‍ ഗതാഗത ക്രമീകരണം

കോട്ടയം: കോട്ടയം പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാനചടങ്ങിനോടനുബന്ധിച്ച് നാളെ വൈകീട്ട് നാല് മുതല്‍ കോട്ടയം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി,
വൈകീട്ട് 4.00 മുതല്‍ പോലിസ് ക്ലബ്ബ് ഭാഗത്തു നിന്ന് ലോഗോസ് ജങ്ഷന്‍ ഭാഗത്തേയ്ക്ക് ഗതാഗതം പാടില്ല.
കഞ്ഞിക്കുഴി ഭാഗത്തുനിന്ന് കലക്ടറേറ്റ് ജങ്ഷന്‍ ഭാഗത്ത് എത്തി ലോഗോസ് ജങ്ഷന്‍ വഴി റെയില്‍വേ സ്റ്റേഷന്‍/നാഗമ്പടം/ശാസ്ത്രി റോഡ് ഭാഗത്തേയ്ക്ക് പോവേണ്ട വാഹനങ്ങള്‍ അപ്രകാരം പോവാതെ കെ കെ റോഡ് വഴി നേരെ മുമ്പോട്ടു പോയി സെന്‍ട്രല്‍ ജങ്ഷന്‍, ആര്‍ആര്‍ ജങ്ഷന്‍, ശീമാട്ടി റൗണ്ട്/ബേക്കര്‍ ജങ്ഷന്‍ വഴി പോവേണ്ടതാണ്.
നാഗമ്പടം ഭാഗത്തുനിന്നും ശാസ്ത്രി റോഡില്‍ നിന്നും ലോഗോസ് ജങ്ഷന്‍ എത്തുന്ന വാഹനങ്ങളില്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവ ഒഴികെയുള്ള വാഹനങ്ങള്‍ കലക്ടറേറ്റ് ഭാഗത്തേയ്ക്കു പോവാന്‍ പാടുള്ളതല്ല. അത്തരം വാഹനങ്ങള്‍ പോലിസ് ക്ലബ് ഭാഗത്തേയ്‌ക്കോ ഗുഡ് ഷെപ്പേര്‍ട് ജങ്ഷന്‍ വഴി മനോരമ ഭാഗത്തേയ്‌ക്കോ പോവേണ്ടതാണ്.
അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കെ കെ റോഡ് വഴി കഞ്ഞിക്കുഴി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കലക്ടറേറ്റ് ജങ്ഷനില്‍ നിന്നു തിരിഞ്ഞ് മഹാലക്ഷ്മി സില്‍ക്‌സിന്റെ മുമ്പിലെത്തി ആളെയിറക്കി ലോഗോസ് ജങ്ഷന്‍ വഴി റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പോയി എംടി സെമിനാരി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനുള്ള ആളുകളുമായി കുമരകം, കോട്ടയം ടൗണ്‍, ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് ശാസ്ത്രി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ലോഗോസ് ജങ്ഷന്‍ വഴി മഹാലക്ഷ്മി സില്‍ക്‌സിന്റെ മുമ്പിലെത്തി ആളെയിറക്കി കലക്ടറേറ്റ് ജങ്ഷന്‍ വഴി എംഡി സ്‌കൂള്‍ ഗ്രൗണ്ട്/ബസേലിയസ് കോളജ് ഗ്രൗണ്ട്/ മാര്‍ ഏലിയ കത്തീഡ്രല്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
പരിപാടിയില്‍ പങ്കെടുക്കാന്‍ ഏറ്റുമാനൂര്‍ ഭാഗത്ത് നിന്ന് നാഗമ്പടം വഴി റെയില്‍വേ സ്‌റ്റേഷന്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ലോഗോസ് ജങ്ഷന്‍ വഴി മഹാലക്ഷ്മി സില്‍ക്‌സിന്റെ മുമ്പിലെത്തി ആളെയിറക്കി കലക്ടറേറ്റ് ജങ്ഷനില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ലൂര്‍ദ് സ്‌കൂള്‍ ഗ്രൗണ്ട്/ ഹോളി ഫാമിലി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ കോട്ടയം നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശവും ഒരു വിധത്തിലുള്ള പാര്‍ക്കിങും അനുവദിക്കുന്നതല്ല. അപ്രകാരം ഏതെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതായി കണ്ടാല്‍ ആ വാഹനം പോലിസ് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്. നാളെ 2 മുതല്‍ ഭാര വാഹനങ്ങള്‍, ടിപ്പര്‍ എന്നിവയ്ക്ക് ടൗണില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നു തെക്കോട്ട് പോവേണ്ട വാഹനങ്ങള്‍ പേരൂര്‍, തിരുവഞ്ചൂര്‍ മണര്‍കാട്, പുതുപ്പള്ളി വഴി പോവേണ്ടതാണ്. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വടക്കോട്ട് പോവേണ്ട ഭാര വാഹങ്ങള്‍ ഗോമതി കവല, പാക്കില്‍ കവല, കടുവകുളം, നാല്‍കവല, പാറക്കല്‍ കടവ്, പുതുപ്പള്ളി മണര്‍കാട് വഴി പോവേണ്ടതാണ് കിഴക്ക് നിന്ന് വരുന്ന ഭാര വാഹനങ്ങള്‍, തെക്കോട്ട് പോവേണ്ടവ മണര്‍കാട് നിന്നും പുതുപ്പള്ളി വഴിയും വടക്കോട്ട് പോവേണ്ടവ തിരുവഞ്ചൂര്‍ വഴിയും പോവേണ്ടതാണ്.
Next Story

RELATED STORIES

Share it