Flash News

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറുടെ വോട്ട്

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണറുടെ വോട്ട്
X
sadashivamതിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി സദാശിവം വോട്ട് രേഖപ്പെടുത്തി ചരിത്രം കുറിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തുന്നത്.വട്ടിയൂര്‍കാവ് ജവഹര്‍നഗര്‍ പോളിംഗ് സ്‌റ്റേഷനില്‍ ഭാര്യക്കൊപ്പം എത്തിയാണ് ്അദ്ദേഹം വോട്ട് ചെയ്തത്.
സാധാരണ ഗവര്‍ണര്‍മാര്‍ സ്വന്തം സംസ്ഥാനങ്ങളിലാണ് വോട്ട് രേഖപ്പെടുത്താറ്. എന്നാല്‍ ഇവിടെ വോട്ട് ചെയ്യാന്‍ അടുത്തകാലത്താണ് അദ്ദേഹം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത്.
വോട്ടവകാശം ഉള്ള എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്നും എങ്കില്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടൂവെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ പ്രഥമ പൗരനെന്ന നിലയില്‍ താന്‍ കടമ നിര്‍വഹിച്ച് മാതൃക കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it