kozhikode local

സംസ്ഥാന കായികമേളയ്ക്ക് ഒരുക്കം തുടങ്ങി

കോഴിക്കോട്: കോഴിക്കോട്ട് വച്ച് നടക്കുന്ന 59ാമത് സംസ്ഥാന കായികമേളയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ എട്ടു വരെ മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഡിപിഐ എം എസ് ജയയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മേളയുടെ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. വിശദമായ സംഘാടക സമിതി യോഗം 20ന് ചേരും.
വിവിധ സബ് കമ്മിറ്റികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഡിപിഐ യോഗത്തില്‍ അറിയിച്ചു. ഓരോ കമ്മിറ്റികള്‍ക്കും കഴിഞ്ഞ വര്‍ഷം അനുവദിച്ച തുക തന്നെയാണ് ഇത്തവണയും വകയിരുത്തിയത്. വിവിധ അധ്യപക സംഘടനാ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. യോഗ ശേഷം ഡിപിഐയുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ചു.
താരങ്ങള്‍ക്ക് വാം അപ് ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ ഡിപിഐ ഉദ്യോഗസ്ഥരോടും ഗ്രൗണ്ട് കമ്മിറ്റിയോടും നിര്‍ദേശിച്ചു. 2650 കായിക താരങ്ങള്‍, 350 ഒഫിഷ്യല്‍സ്, 150ഓളം എസ്‌കോര്‍ടിങ് സ്റ്റാഫ് തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it