സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു: അമിത് ഷാ

മണിമല(കോട്ടയം): സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മണിമലയില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനി അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനാണ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് തുറന്നുപറയാനുള്ള ചങ്കൂറ്റം സിപിഎം കാണിക്കണം. അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കരാര്‍ വ്യവസ്ഥ എന്തിനാണ് മാറ്റിയതെന്ന് എ കെ ആന്റണി മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it