Kollam Local

സംസ്ഥാനത്ത് ഒന്നര ലക്ഷം പേര്‍ക്ക് പട്ടയം നല്‍കാനായെന്ന് മന്ത്രി അടൂര്‍ പ്രകാശ്

പത്തനാപുരം: ഭൂരഹിത കേരളം പദ്ധതിയില്‍ മൂന്ന് ജില്ലകളില്‍ ഭൂരഹിതരില്ലാതാക്കിയതുള്‍പ്പെടെ സംസ്ഥാനത്ത് ഒന്നര ലക്ഷം പേര്‍ക്ക് പട്ടയം നല്‍കുവാനായെന്ന് മന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. പത്തനാപുരത്ത് പട്ടയ ധനസഹായ വിതരണം നടത്തുകയായിരുന്നു അദ്ദേഹം. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഖിലക്ക് വീട് വക്കുവാന്‍ കുട്ടികള്‍ പണം കണ്ടെത്തിയെങ്കിലും സ്ഥലം ഇല്ലെന്ന് രണ്ട് മാസം മുന്‍പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഇതിന്റെ പട്ടയം ശരിയാക്കി ആദ്യം നല്‍കിയാണ് പട്ടയം നല്‍കല്‍ ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍, ഡെപ്യൂട്ടി കലക്ടര്‍ കെ ടി വര്‍ഗീസ്, തഹസീല്‍ദാര്‍ കെ പ്രദീപ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് സജീഷ്, പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എ നജീബ് മുഹമ്മദ്, പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, സി ഒ ജോസഫ് റമ്പാന്‍, ഫാ. കെ വി പോള്‍, എം ജിയാസുദീന്‍, സംസാരിച്ചു.
Next Story

RELATED STORIES

Share it