സംസ്ഥാനത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കാന്‍ അനുമതി തേടി

തിരുവനന്തപുരം: കേരളം വരള്‍ച്ച ബാധിതമാണെന്ന് പ്രഖ്യാപിക്കാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി കത്തയച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളും വരള്‍ച്ചയുടെ പിടിയിലാണെന്നും അതിനാല്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ മാന്വല്‍ ഫോര്‍ ഡ്രൗട്ട് മാനേജ്‌മെന്റ് 2010, ദേശീയ ദുരന്തനിവാരണ മാര്‍ഗരേഖ 2009 എന്നിവയിലെ വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പലതവണ നേരിട്ട് വിലയിരുത്തി. ചീഫ് സെക്രട്ടറി ജില്ലാ കലക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിവരുന്നു. ഭൂഗര്‍ഭജല സമ്പത്ത് മെച്ചമാക്കാനും കുടിവെള്ളക്ഷാമം നേരിടുന്ന ഗ്രാമങ്ങളില്‍ 759 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുവാനും ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് ആവശ്യമായ പണം അനുവദിച്ചിട്ടുണ്ട്. 18 കോടി ലിറ്റര്‍ ജലം 672 ഗ്രാമങ്ങളിലെ 13,245 സ്ഥലങ്ങളില്‍ വിതരണം ചെയ്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇത്രയൊക്കെ മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുത്തിട്ടും സംസ്ഥാനത്തിന്റെ സ്ഥിതി ഓരോ ദിവസം കഴിയുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. 30 വര്‍ഷത്തിനുള്ളില്‍ ആദ്യമായി സംസ്ഥാനത്ത് ഉഷ്ണക്കാറ്റ് ഉണ്ടാവുമെന്നും മേയ് 19 വരെ കേരളത്തില്‍ കനത്ത ചൂടും വരള്‍ച്ചയും തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it