സംസ്ഥാനത്തിന് കൂടുതല്‍ അരിവിഹിതം

 തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ബിപിഎല്‍/എപിഎല്‍ കാറ്റഗറിയില്‍പ്പെട്ട കുടുംബങ്ങള്‍ക്കു ലഭിക്കേണ്ടിയിരുന്ന കേന്ദ്രസര്‍ക്കാരിന്റെ അഡ്‌ഹോക് അലോട്ട്‌മെന്റ് കേന്ദ്ര ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രാലയത്തില്‍ നിന്നു ലഭിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. 2016 ഏപ്രില്‍ മാസം മുതല്‍ ജൂണ്‍ മാസം വരെയുള്ള കാലയളവിലെ അധിക വിഹിതമായി ബിപിഎല്‍ വിഭാഗത്തിനു വിതരണം ചെയ്യുവാനായി 21,246 ടണ്‍ അരിയും 8,547 ടണ്‍ ഗോതമ്പും എപിഎല്‍ വിഭാഗത്തിനു വിതരണത്തിനായി 46,374 ടണ്‍ അരിയും 15,147 ടണ്‍ ഗോതമ്പുമാണ് അനുവദിച്ചത്. അഡീഷനല്‍ കേന്ദ്രവിഹിതം ലഭ്യമായ സാഹചര്യത്തില്‍ റമദാന്‍, ഓണം കാലഘട്ടത്തില്‍ അരിയുടെ വിലവര്‍ധനവ് തടഞ്ഞുനിര്‍ത്തുവാന്‍ സര്‍ക്കാരിനു സാധ്യമാവുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it