സംസ്ഥാനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ പയര്‍വര്‍ഗങ്ങള്‍ നല്‍കും

പട്‌ന: സംസ്ഥാനങ്ങള്‍ക്ക് അസംസ്‌കൃത തുവരപ്പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലും ഉഴുന്നുപരിപ്പ് 82 രൂപ നിരക്കിലും വിതരണം ചെയ്യാന്‍ കേന്ദ്രം തയ്യാറാണെന്ന് രാംവിലാസ് പാസ്വാന്‍. ഭക്ഷ്യ-ഉപഭോക്തൃ മന്ത്രാലയം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയറുവര്‍ഗങ്ങള്‍ കിലോഗ്രാമിന് 120 രൂപയ്ക്കു താഴെ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതുമൂലം സാധിക്കും. എന്നിട്ടും പയര്‍വര്‍ഗങ്ങളുടെ വില കിലോഗ്രാമിന് 120 രൂപയില്‍ കൂടുകയാണെങ്കില്‍ അത് സംസ്ഥാനങ്ങളുടെ വീഴ്ചയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ശേഖരിച്ച 55,000 ടണ്‍ പയര്‍വര്‍ഗങ്ങളില്‍ 26,000 ടണ്ണും ഇറക്കുമതി ചെയ്തതാണ്. പയര്‍വര്‍ഗങ്ങളുടെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ നിന്ന് 87,000 ടണ്ണും കര്‍ണാടകയില്‍ നിന്ന് 23,000 ടണ്ണും പിടിച്ചെടുത്തിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ 34 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it