Flash News

സംസ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും

സംസ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും
X
Panchayat-Raj-in-India

കൂടുതല്‍ അധികാരങ്ങള്‍ പഞ്ചായത്തുകള്‍ക്കു വിട്ടുനല്‍കിയ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, സിക്കിം, ഒഡിഷ എന്നി സംസ്ഥാനങ്ങള്‍ക്കുള്ള ക്യുമുലേറ്റീവ് ഡെവല്യൂഷന്‍ ഇന്‍ഡെക്‌സ് അവാര്‍ഡുകള്‍ നാളെ ജാര്‍ഖണ്ഡിലെ ജാംഷെഡ്പൂരില്‍ നടക്കുന്ന പഞ്ചായത്തീരാജ് സമ്മേളനത്തില്‍ വിരതരണം ചെയ്യും.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ അധികാരങ്ങള്‍ പഞ്ചായത്തുകള്‍ക്കു കൈമാറിയ ആന്ധ്രാപ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍് ഇന്‍ക്രിമെന്റല്‍ ഡെവല്യൂഷന്‍ ഇന്‍ഡെക്‌സ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
പഞ്ചായത്തുകളെ ഇ-പഞ്ചായത്തുകളാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ മുന്നോട്ടുപോയ കര്‍ണാടക, കേരള, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങള്‍ക്കുള്ള അവാര്‍ഡുകളും പ്രധാനമന്ത്രി നരേന്ദ്ര മോഡി വിതരണം ചെയ്യും.
Next Story

RELATED STORIES

Share it