Flash News

സംശുദ്ധ രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്നതിനാണ് സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്: കുമ്മനം

സംശുദ്ധ രാഷ്ട്രീയവുമായി മുന്നോട്ടുപോകുന്നതിനാണ് സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്: കുമ്മനം
X
kumanamrajasekaharan

പാലക്കാട്: ശാന്തിയും സമാധാനവും മുഖമുദ്രയാക്കി സംശുദ്ധ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാഗ്രഹിക്കുന്നതുകൊണ്ടാണ് കണ്ണൂരില്‍ സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയ്യറായതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ ചര്‍ച്ച ഇരുവരും സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയുമാകണം നടത്തേണ്ടത്. അതേസമയം ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്ന സമീപനം പ്രകോപനപരാണ്. മുഖ്യമന്ത്രി സര്‍ക്കാരിന്റെ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണം. അരാഷ്ട്രീയം ശക്തിപ്രാപിക്കുന്ന കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞ കുമ്മനം ഇന്ധനവില വര്‍ധന ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പിന്നീട് ചര്‍ച്ച ചെയ്ത് പ്രഖ്യാപിക്കുമെന്നും പറഞ്ഞു. ശാന്തിയും സമാധാനവും കൈവരിക്കുകയെന്ന മുദ്രാവാക്യവുമായി നടത്തുന്ന വിമോചന യാത്രയോടെ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാകുമെന്ന് പറഞ്ഞ കുമ്മനം വനിതകളേയും മാധ്യമപ്രവര്‍ത്തകരേയും അപമാനിച്ച പാലക്കാട്ടെ സീനിയര്‍ ആര്‍എസ്എസ് നേതാവുകൂടിയായ കൗണ്‍സിലര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും പറഞ്ഞു.

ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളും അപ്പോള്‍ ചര്‍ച്ച ചെയ്യും. ചൂഷകരില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ എല്ലാ മത വിഭാഗങ്ങളുമായും സമുദായങ്ങളുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ് സെക്രട്ടറി സി ആര്‍ ദിനേശ്, വൈസ് പ്രസിഡന്റ് എന്‍ രമേശ്, ബിജെപി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it