സംവിധായകന്‍ മോഹന്‍രൂപ് അന്തരിച്ചു

തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മോഹന്‍രൂപി(53)നെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.വര്‍ക്കല സ്വദേശിയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1984ല്‍ നിര്‍മിച്ച വേട്ടയാണ് മോഹന്‍രൂപിന്റെ ആദ്യചിത്രം. നുള്ളിനോവിക്കാതെ, വര്‍ഷങ്ങള്‍ പോയതറിയാതെ, എക്‌സ്‌ക്യൂസ് മീ ഏത് കോളജിലാ, സ്പര്‍ശം, ശില്‍പി, കണ്‍കള്‍ അറിയാമല്‍, തൂതവന്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. തൂതവന്‍ എന്ന സിനിമ ലളിത കലാ അക്കാദമിയുടെ ഡോ. അംബേദ്ക്കര്‍ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it