malappuram local

സംവരണ കാര്യത്തില്‍ ദേശീയ നയം ആവിഷ്‌കരിക്കണം: കെഡിവൈഎഫ്

മലപ്പുറം: സംവരണ വിഷയത്തില്‍ ദേശീയ നയം ആവിഷ്‌കരിക്കണമെന്ന് കേരള ദലിത് യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബോബന്‍ ജി നാഥ് ആവശ്യപ്പെട്ടു. മലപ്പുറത്ത് കെഡിവൈഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംവരണം സംരക്ഷിക്കുക ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ അയ്യായിരം വര്‍ഷത്തെ ചരിത്രത്തില്‍ മൂവായിരം വര്‍ഷവും ദലിതരെ അടിമകളാക്കി ഭരിക്കുകയായിരുന്നു. അടിമത്വത്തിന് നിയമസാധുത നല്‍കിയത മനുവും മനുസ്മൃതിയുമാണ്. അതുകൊണ്ടാണ് ഭരണഘടന ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചത്. മനുവിന്റെ ചിത്രം ഭാരതമണ്ണില്‍ എവിടെയും വയ്ക്കാന്‍ അനുവദിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു.
സംവരണ വിരോധികള്‍ കോടതികളില്‍ നല്‍കുന്ന ഹരജികള്‍ പരിഗണിച്ച് പട്ടിക പിന്നാക്ക വിഭാഗങ്ങളുടെ അവസരങ്ങള്‍ നിഷേധിക്കുന്നത് സാമൂഹിക നീതിക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. സംവരണം സംരക്ഷിക്കുക വിഷയത്തില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി റിസര്‍ച്ച് വിദ്യാര്‍ഥി രാജേഷ് പുല്‍പറ്റ, സാമുദായിക സംഘടനാ രംഗത്ത് യുവാക്കളുടെ പങ്ക് വിഷയത്തില്‍ കെഡിവൈഎഫ് സംസ്ഥാന സെക്രട്ടറി ടി പി ശശികുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് ടി രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി അയ്യപ്പന്‍, എ രതീഷ്, സി രമേഷ്, ഷൈജു കരിഞ്ചാപ്പാടി, എ കെ വേലായുധന്‍, സുരേഷ് മലപ്പുറം, സുരേഷ് മങ്കട, ഭാസ്‌ക്കരന്‍ തിരുവാലി, സുബ്രഹ്മണ്യന്‍ പാണ്ടിക്കാട്, പ്രദീപ് ഒളമതില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it