സംയുക്ത മരുന്നുകള്‍ക്കുള്ള നിരോധനം തിങ്കളാഴ്ച വരെ നീക്കി

ന്യൂഡല്‍ഹി: 344 ഇനം സംയുക്ത മരുന്നുകളുടെ ഉല്‍പാദനവും വില്‍പനയും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം അടുത്ത തിങ്കളാഴ്ചവരെ ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിജ്ഞാപനത്തെ ചോദ്യംചെയ്ത് മരുന്നുകമ്പനികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. നിരോധനവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയോ തങ്ങളുടെ വിശദീകരണം കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് മരുന്നുകമ്പനികള്‍ ഹരജിയില്‍ വാദിച്ചത്.
Next Story

RELATED STORIES

Share it