സംയുക്ത ചൊവ്വാദൗത്യത്തിന് ഇന്ത്യക്ക് നാസയുടെ ക്ഷണം

ന്യൂഡല്‍ഹി: സംയുക്ത ചൊവ്വാഗ്രഹ പര്യവേക്ഷണത്തില്‍ പങ്കുചേരാന്‍ ഇന്ത്യക്ക് അമേരിക്കന്‍ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ നാസയുടെ ക്ഷണം. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഡയറക്ടര്‍ ചാള്‍സ് എലാചിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാന്റെ വിജയത്തോടെയാണ് ഐഎസ്ആര്‍ഒയ്ക്ക് കുറഞ്ഞ ചെലവില്‍ ഗ്രഹാന്തരദൗത്യം നടത്താനുള്ള കഴിവുണ്ടെന്ന് ലോകത്തിനു ബോധ്യമായത്. സംയുക്ത ദൗത്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ ചൊവ്വയിലേക്ക് അയക്കാന്‍ സാധിക്കുമെന്ന് എലാചി പറഞ്ഞു. 2020 മുതല്‍ 2030 വരെയുള്ള അടുത്ത ദശകത്തില്‍ ചൊവ്വാ പര്യവേക്ഷണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇക്കാലത്ത് അഞ്ചോ ആറോ ദൗത്യങ്ങള്‍ നടത്തും.
Next Story

RELATED STORIES

Share it