സംപ്രേഷണം നിര്‍ത്തിവച്ച് പണിമുടക്കും

കൊച്ചി: ഡെന്‍ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് കമ്പനി കേബിള്‍ ഓപറേറ്റര്‍മാരോടും വരിക്കാരോടും കാണിക്കുന്ന അനീതിക്കെതിരേ കേബിള്‍ ഓപറേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 14ന് വൈകീട്ട് 6 മുതല്‍ ഒമ്പതുവരെ സംസ്ഥാന വ്യാപകമായി മൂന്ന് മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവച്ച് പണിമുടക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആറ് ലക്ഷത്തോളം വരിക്കാരാണ് കമ്പനിക്ക് കേരളത്തിലുള്ളത്. സെറ്റ് ടോപ് ബോക്‌സിന് കേടുവന്നാല്‍ മാറ്റി നല്‍കണമെന്ന ട്രായ് നിര്‍ദേശം നടപ്പാക്കാതെ ചില മേഖലകളില്‍ ചാര്‍ജ് ഈടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, ചാനലുകളുടെ എണ്ണം പലസ്ഥലത്തും ക്രമപ്പെടുത്താത്ത സാഹചര്യവും നിലനില്‍ക്കുന്നു. ഇതിലൂടെ ഓപറേറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിലപാടാണ് കമ്പനി നടപ്പാക്കുന്നത്.
ചെക്ക് സ്വീകരിക്കാതെയും അടയ്ക്കുന്ന പണത്തിന് രശീതി നല്‍കാത്തതും ഉള്‍പ്പെടെയുള്ള നടപടികളാണ് ഡെന്‍ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. ഇതിനുപുറമേ ഓപറേറ്റേഴ്‌സുമായി കമ്പനി എഗ്രിമെന്റ് ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
ഇത്തരം നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ കേബിള്‍ ഓപറേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് നവീന്‍, സെക്രട്ടറി രാജീവ് പങ്കെടുത്തു.
Next Story

RELATED STORIES

Share it