സംഘര്‍ഷം: ലിബിയയില്‍ 60 മരണം

ട്രിപ്പോളി: ലിബിയയില്‍ യുഎന്‍ പിന്തുണയോടെ നിലവില്‍ വന്ന ഐക്യസര്‍ക്കാരിനോടു കൂറുപുലര്‍ത്തുന്ന സൈന്യവും ഐഎസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60ലധികം പേര്‍ മരിച്ചു. തലസ്ഥാനമായ ട്രിപ്പോളിയിലെ ഒരു സംഭരണശാലയോടു ചേര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. ലിബിയന്‍ ഔദ്യോഗിക വാര്‍ത്താഏജന്‍സിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ 36 പേര്‍ സൈനികരാണ്. സെര്‍തെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി മിസ്രാതയില്‍ നിന്നുള്ള സൈനികസംഘം കഴിഞ്ഞമാസം ആദ്യം മുതല്‍ പോരാട്ടം നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it