സംഘപരിവാര ഭീഷണി; മിശ്ര വിവാഹത്തിന് പോലിസ് സംരക്ഷണം നല്‍കും; മാണ്ഡ്യയില്‍ നാളെ ഹര്‍ത്താല്‍

സംഘപരിവാര ഭീഷണി; മിശ്ര വിവാഹത്തിന് പോലിസ് സംരക്ഷണം നല്‍കും; മാണ്ഡ്യയില്‍ നാളെ ഹര്‍ത്താല്‍
X
marriage

[related]

മാണ്ഡ്യ:മാണ്ഡ്യയില്‍ വ്യത്യസ്ത മതത്തില്‍പ്പെട്ട കമിതാക്കളുടെ വിവാഹത്തിന് സംഘപരിവാരഭീഷണി. എംബിഎ ബിരുദധാരികളായ അഷിത,ഷക്കീല്‍ എന്നിവരുടെ വീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹത്തിനാണ് സംഘപരിവാര ഭീഷണി. എന്നാല്‍ സംഘപരിവാരത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍  വിവാഹം നടക്കുന്ന അഷിതയുടെയും ഷക്കീലിന്റെയും വീടുകള്‍ക്ക് പോലിസ് സംരക്ഷണം നല്‍കും. 17നാണ്  വിവാഹം. വിവാഹത്തിന് ആദ്യമേ വീട്ടുകാര്‍ക്ക് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ സ്ഥലത്തേ സംഘപരിവാര പ്രവര്‍ത്തകര്‍ ലൗ ജിഹാദ് എന്നാരോപിച്ച് ഇതിനെതിരേ രംഗത്ത് വരികയായിരുന്നു.

ലൗ ജിഹാദല്ലെന്നും 12 വര്‍ഷമായി പരിചയമുള്ള വ്യക്തിയെയാണ് താന്‍ വിവാഹം കഴിക്കാന്‍ പോവുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. സ്ഥലത്തെ നാട്ടുകാരും ഇവരുടെ വിവാഹത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഘപരിവാരം ലൗ ജിഹാദെന്നാരോപിച്ച് നാളെ മാണ്ഡ്യയില്‍ ഹര്‍ത്താലാചരിക്കുകയാണ്. ഇന്ന് പരിവാരത്തിന്റെ ബൈക്ക് റാലിയുമുണ്ട്.സംഘപരിവാര പോഷകസംഘടനയായ ദി സ്വാഭിമാനി വോക്കലിംഗ സേനയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.  ഹര്‍ത്താല്‍ ദിവസം ബെംഗലുരു-മൈസൂര്‍ പാതയില്‍ വാഹനതടസ്സം സൃഷ്ടിക്കുമെന്നും സേന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഹര്‍ത്താലിന് അനുവാദം നല്‍കിയിട്ടില്ലെന്നും ഹര്‍ത്താല്‍ ദിവസം നിര്‍ബന്ധപൂര്‍വ്വം ആരെങ്കെിലും  കടയടുപ്പിക്കുന്നത് അറിഞ്ഞാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മാണ്ഡ്യയാ പോലിസ് സൂപ്രണ്ട് സൂധീര്‍ കുമാര്‍ റെഡി പറഞ്ഞു.

rss

താന്‍ ഹിന്ദു ആഘോഷങ്ങള്‍ ഇതുവരെ ആചരിച്ചിരുന്നുവെന്നും വിവാഹ ശേഷം മുസ്‌ലിം ആഘോഷങ്ങള്‍ ആഘോഷിക്കുമെന്നും അഷിത പറഞ്ഞു. തന്റെ പുതിയ പേര് ഷെയിസ്ത്താ സുല്‍ത്താനാ എന്നായിരിക്കുമെന്നും അഷിത മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it