സംഘപരിവാര ഭീഷണി: ഉമറിന്റെ കുടുംബം വീടുമാറുന്നു

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന വ്യാജ ആരോപണമുയര്‍ത്തി സംഘപരിവാരം വേട്ടയാടുന്ന ഡല്‍ഹിയിലെ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ കുടുംബം ഭീഷണിയെത്തുടര്‍ന്നു വീടുമാറുന്നു. ബലാല്‍സംഗം ചെയ്യുമെന്ന് സംഘപരിവാര പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഉമറിന്റെ സഹോദരിമാര്‍ സ്‌കൂളില്‍ പോലും പോവാതെ വീടിനുള്ളില്‍ കഴിയുകയാണ്. ഉമറിന്റെ പിതാവ് എസ് ക്യു ആര്‍ ഇല്യാസ് ഡല്‍ഹിയിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സജീവസാന്നിധ്യമാണ്. ഓള്‍ ഇന്ത്യ പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ബാബരികാര്യ വക്താവും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ നേതാവുമാണ് ഇല്യാസ്. അതുകൊണ്ടു തന്നെ ഇല്യാസിന്റെ ജാമിഅ നഗറിലെ വീട് ഏവര്‍ക്കും സുപരിചിതമാണ്. അതിനാല്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്കു മാറാനാണ് കുടുംബം ആലോചിക്കുന്നത്. ഉമറിന്റെ സഹോദരിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് ഭീഷണി പ്രത്യക്ഷപ്പെട്ടത്. ഉമറിന്റെ ഇളയ സഹോദരിക്ക് 12 വയസ്സാണു പ്രായം. ഭീഷണിസന്ദേശം വന്നശേഷം അവള്‍ സ്‌കൂളില്‍ പോയിട്ടില്ല. ഇപ്പോള്‍ സ്‌കൂളില്‍ പരീക്ഷ നടക്കുകയാണ്. എന്നാല്‍, പരീക്ഷയെഴുതാന്‍ അവള്‍ക്കായിട്ടില്ല. മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിച്ച് അനുകൂല സാഹചര്യമുണ്ടാക്കാനാവുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ഉമറിന്റെ മറ്റൊരു സഹോദരി പറഞ്ഞു. 12കാരിയായ ഉമറിന്റെ സഹോദരിക്ക് എന്താണ് തങ്ങള്‍ക്കു ചുറ്റും നടക്കുന്നത് എന്നുപോലും അറിയില്ല. എസ് ക്യു ആര്‍ ഇല്യാസിന് ഒരു അധോലോക നേതാവിന്റെ ഭീഷണിസന്ദേശം നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇല്യാസ് പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ തങ്ങള്‍ക്കെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞെന്ന് ഇല്യാസ് പറയുന്നു. രാജ്യദ്രോഹികളാണ് ഇവരെന്ന പോസ്റ്ററാണു പതിച്ചിട്ടുള്ളത്. ഹിസ്റ്റീരിയ ബാധിച്ച സമൂഹമാണ് അതിനു പിന്നിലുള്ള ത്.അവര്‍ക്കിടയില്‍ ഉമറിന് സാധാരണ ജീവിതം നയിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലെന്നും ഇല്യാസ് പറയുന്നു.
Next Story

RELATED STORIES

Share it