malappuram local

സംഘടനാനേതാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധപ്രകടനം

മലപ്പുറം: സംഘടനാനേതാവിനെതിരെ കള്ളകേസ്സില്‍ കുടുക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് പരിസരത്ത് ജീവനക്കാര്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി. അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടേയും ആക്ഷന്‍ കൗണ്‍സിലിന്റേയും സംയുക്ത നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പണിമുടക്ക് നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന പ്രകടത്തില്‍ പങ്കെടുത്ത സംഘടനാപ്രവര്‍ത്തകരോട് സര്‍ക്കാറിനെതിരെ സമരം നടത്താന്‍ പാടില്ലെന്ന് എന്ന് ശാസിച്ച ഉദ്യോഗസ്ഥയുടെ നിലപാടിനെ ചോദ്യം ചെയ്ത സംഘടനാ നേതാവിനെതിരെയാണ് കേസ്. ജോലിസ്ഥലത്ത് പീഡനം നടന്നുവെന്ന് ആരോപിച്ചാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ഉദ്യോഗസ്ഥ പരാതി നല്‍കിയത്. പോലിസിന് നല്‍കിയ മൊഴിയിലും ഇല്ലാത്ത കാര്യങ്ങള്‍ പറയുകയായിരുന്നു.
സംഘടനാനേതാവിന് ഇന്നലെ മഞ്ചേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. ജനുവരി 12ന്റെ പണിമുടക്ക് പരാജയപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കേസെന്ന് സംയുക്തസമരസമിതി നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധയോഗം ജോയന്റ് കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് മെംബര്‍ ബി അശോക് ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കണ്‍വീനര്‍ എന്‍ പി സലീം അധ്യക്ഷത വഹിച്ചു. എന്‍ ജി ഒ യൂണിയന്‍ ഏരിയ സെക്രട്ടറി വി വിജിത്ത്, കെജിഒഎഫ് ജില്ലാസെക്രട്ടറി ഡോ നൗഫല്‍, എകെഎസ്ടിയു സംസ്ഥാനവൈസ് പ്രസിഡന്റ് ബി തുളസീധരന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ടി പി സജീഷ് സംസാരിച്ചു.
പി ഷാനവാസ്, എ ഇ ചന്ദ്രന്‍, കെ സി സുരേഷ്ബാബു. പി എം ആശിഷ്മാസ്റ്റര്‍, വിനോദ്മാസ്റ്റര്‍, സുജിത്കുമാര്‍ കെ, പി രാജീവ്, കെ ശിവന്‍, വിനോദ് ഡോ സജീവ്, എം ഗിരിജ, വി പി ഗംഗാധരന്‍, ടി രഞ്ജിത്, കവിതസദന്‍, സന്ധ്യാമോള്‍, ബിജില, രജീഷ്ബാബു, കെ സത്യനാരായണന്‍ നേതൃത്വം നല്‍കി. സംഘടനക്ക് വേണ്ടി അഡ്വ പി പി ബാലകൃഷ്ണന്‍ മഞ്ചേരി കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it