kasaragod local

സംഗീത ഭാഷയെ അടുത്തറിയാന്‍ കോഴിക്കോട്ടെ വിദ്യാര്‍ഥികള്‍ ഉപ്പളയിലെത്തി

ഉപ്പള: സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് ഉപ്പളയിലെ ഉര്‍ദു കേന്ദ്രത്തിലേക്ക് ഉര്‍ദു ഭാഷയെ അടുത്തറിയാന്‍ ഒരുസംഘം വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ പഠനയാത്ര നവ്യാനുഭവമായി.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബിആര്‍സി പരിധിയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നിന്നും അമ്പതോളം വിദ്യാര്‍ഥികളും എട്ട് അധ്യാപകരുമടക്കമുള്ള സംഘമാണ് കാസര്‍കോട്ടെത്തിയത്.
ബിആര്‍സി ട്രെയിനര്‍ സുബൈദ മലയമ്മ, കെയുടിഎ കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുല്‍ സത്താര്‍ എന്നിവര്‍ പഠനയാത്രക്ക് നേതൃത്വം നല്‍കി. ഗവ. ഹിന്ദുസ്ഥാനി സ്‌കൂള്‍, അയൂര്‍ ജമാഅത്ത് യുപി സ്‌കൂള്‍, അയ്‌ല ബോവീസ് യുപി സ്‌കൂള്‍ എന്നിവ വിദ്യാര്‍ഥി സംഘം സന്ദര്‍ശനം നടത്തി. ഉര്‍ദു സംസാരിക്കുന്ന കുട്ടികളുമായി ഇടപെഴകാന്‍ അവസരം ലഭ്യമായത് മൂലം ഭാഷാ പഠനചിന്തകള്‍ക്ക് ചിറക് മുളക്കാന്‍ സഹായകമായതായി യാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഉര്‍ദു അക്കാദമി അംഗം അസീം ഭായി, ഉര്‍ദു കോംപ്ലക്‌സ് സെക്രട്ടറി മൊയ്തീന്‍, ഉപ്പള ഹനഫി ജമാഅത്ത് ഭാരവാഹികള്‍ വിദ്യാര്‍ഥി സംഘത്തെ സ്വീകരിച്ചു.
Next Story

RELATED STORIES

Share it