kannur local

ഷോപ്പിങ് മാളിലേക്കുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ദേശീയപാതയില്‍

കണ്ണൂര്‍: ഷോപ്പിങ് മാളിലേക്കെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ദേശീയപാതയില്‍. കണ്ണൂര്‍-തലശ്ശേരി റോഡില്‍ ട്രെയിനിങ് സ്‌കൂളിന് സമീപത്തെ പ്രമുഖ ഷോപ്പിങ് മാളില്‍ എത്തുന്നവരാണ് വാഹനം ദേശീയപാതയില്‍ നിര്‍ത്തിയിട്ട് ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത്. ട്രാഫിക് പോലിസ് പാര്‍ക്കിങ് നിരോധിച്ച സ്ഥലം കൂടിയാണിത്. പാര്‍ക്കിങ് നിരോധിച്ചുള്ള സൈന്‍ബോര്‍ഡ് രണ്ടെണ്ണം ഇവിടെയുണ്ട്. ഒന്ന് വാഹനമിടിച്ച് ചരിഞ്ഞിരിക്കുകയാണ്.
ഷോപ്പിങ് മാളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതോടെയാണ് റോഡില്‍ നിര്‍ത്തിയിടുന്നത് പതിവായത്. കാറും ജീപ്പുമടക്കം ഇരുചക്രങ്ങള്‍ വരെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നുണ്ട്.
പൊതുവില്‍ വാഹനങ്ങളുടെ തിരക്ക് കൂടുന്ന വൈകീട്ടാണ് കൂടുതല്‍ വാഹനം ഇവിടെ നിര്‍ത്തിയിടുന്നത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു.
ഡിവൈഡര്‍ സ്ഥാപിച്ചതോടെ ഒരുലൈനില്‍ രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോവാന്‍ മാത്രമേ കഴിയൂ. ഇതിനിടയിലാണ് വാഹനങ്ങള്‍ അനധികൃതമായി റോഡരികില്‍ നിര്‍ത്തിയിട്ട് ഗതാഗത കുരുക്കുണ്ടാക്കുന്നത്.നഗരത്തിലെ പാര്‍ക്കിങ് നിരോധിച്ച മിക്കയിടത്തും അനധികൃത പാര്‍ക്കിങ് വര്‍ധിക്കുകയാണ്.
Next Story

RELATED STORIES

Share it