palakkad local

ഷൊര്‍ണൂര്‍ നിയോജകമണ്ഡലം; വനിതാ സ്ഥാനാര്‍ഥിയെ വേണ്ടെന്ന് യുഡിഎഫിനോട് യൂത്ത് ലീഗ്

പാലക്കാട്: ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വനിതയെ പരിഗണിക്കാനുള്ള തീരുമാനത്തിനെതിരേ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി രംഗത്ത്.
ചെര്‍പ്പുളശ്ശേരി നഗരസഭാ, വെള്ളിനേഴി പഞ്ചായത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇരുപത് വര്‍ഷക്കാലമായി വനിതാ പ്രതിനിധിയാണ്. 2009ലെ മണ്ഡലം പുനക്രമീകരണത്തോടെ രൂപീകരിച്ച ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തില്‍ 2011ല്‍ യുഡിഎഫും എല്‍ഡിഎഫും വനിതകളെയാണ് മല്‍സരിപ്പിച്ചത്. മണ്ഡലത്തിലുടനീളം നിഴലിക്കുന്ന വികസന മുരടിപ്പില്‍ ജനങ്ങള്‍ അതൃപ്തിയിലാണ്. സമീപ മണ്ഡലങ്ങളിലെ റോഡുകള്‍ മുഴുവനും റബ്ബറൈസ്ഡ് ചെയ്തപ്പോള്‍ മണ്ഡലത്തിലെ സംസ്ഥാന പാതകള്‍വരെ പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്.
തൂതപ്പുഴയോടും ചെറുതുരുത്തിപ്പുഴയോടും അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണെങ്കിലും ഇവിടെ കുടിവെള്ളം കിട്ടാക്കനിയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പോയത് എംഎല്‍എയുടെ കഴിവ് കേടായിട്ടാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. കാര്‍ഷിക പ്രദേശങ്ങളായ ചളവറ, തൃക്കടീരി, അനങ്ങനടി, വാണിയംകുളം, നെല്ലായ പോലോത്ത പ്രദേശങ്ങളില്‍ കാര്‍ഷിക പാക്കേജ് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. 27 വര്‍ഷം മുമ്പ് ചെര്‍പ്പുളശ്ശേരി പ്രൈമറി ഹെല്‍ത്ത് സെന്ററിനെ കമ്മ്യൂനിറ്റി സെന്ററായി ഉയര്‍ത്തി എന്നതെല്ലാതെ ഇവിടെയുള്ള ജീവനക്കാരുടെ എണ്ണം െ്രെപമറി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ അംഗസംഖ്യ പോലും നിലവിലില്ല.
തകര്‍ന്ന് വീഴാറായ ചെര്‍പ്പുളശ്ശേരി സബ് രജിസ്ട്രാര്‍ ഓഫിസിന് 2015ലെ ബജറ്റില്‍ 25 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ എംഎല്‍എക്ക് വീഴ്ച്ച സംഭവിച്ചു.
ഇത്തരം അവസ്ഥയില്‍ മണ്ഡലത്തില്‍ ഒരു വനിതയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം യുഡിഎഫ് പുനപരിശോധിക്കണമെന്നും മണ്ഡലത്തിലെ തന്നെ ശകതനായ ഒരാളെയോ അല്ലെങ്കില്‍ സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന നേതാക്കന്‍മാരെയോ പരിഗണിച്ചാല്‍ വിജയിക്കുന്ന അസ്ഥയാണ് നിലവിലുള്ളതെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹക്കീം ചെര്‍പ്പുളശ്ശേരി, ജന. സെക്രട്ടറി എം കെ ഉനൈസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it