ഷൈമ സബ്ബാഗിന്റെ മരണം: പോലിസുകാരന്റെ ശിക്ഷ റദ്ദാക്കി

കെയ്‌റോ: കഴിഞ്ഞവര്‍ഷം ജനുവരിയില്‍ കെയ്‌റോയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഷൈമ എല്‍ സബ്ബാഗ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസുദ്യോഗസ്ഥനെതിരേ വിധിച്ച 15 വര്‍ഷ തടവുശിക്ഷ കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണാ നടപടികള്‍ ആരംഭിക്കുമെന്നും കോടതി അറിയിച്ചു. ശിക്ഷിക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്‍ യാസിന്‍ ഹാതിമിന്റെ പരാതി പരിഗണിക്കവെയാണ് കോടതി പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടത്. കോടതിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു വന്നിട്ടുണ്ട്. പോലിസ് വെടിവയ്പില്‍ ഷൈമ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. ആഗോളതലത്തില്‍ തന്നെ സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it