ഷൂ തുടച്ചവര്‍ ഭരണത്തിലേറിയെന്ന് ബിജെപി വനിതാനേതാവ്

ന്യൂഡല്‍ഹി: ദലിതുകളെ ആക്ഷേപിക്കുന്ന പ്രസംഗം നടത്തിയ ബിജെപി വനിതാ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെ ന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് മഹിളാമോര്‍ച്ച പ്രസിഡന്റ് മധു മിശ്രയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അലിഗഡില്‍ നടന്ന ഹോളിമിലാന്‍ പരിപാടിയിലായിരുന്നു മധു മിശ്രയുടെ വിവാദ പ്രസംഗം. കഴിഞ്ഞ കാലങ്ങളി ല്‍ നമ്മുടെ ഷൂ തുടച്ചവരാണ് ഇപ്പോള്‍ ഭരണഘടനയുടെ സൗകര്യം ഉപയോഗിച്ച് നമ്മെ ഭരിക്കുന്നതെന്നും അക്കാര്യം മറക്കരുതെന്നുമായിരുന്നു മധു മിശ്രയുടെ പരാമര്‍ശം. ബിജെപി എംപി സതീഷ് ഗൗതമും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
അവരുടെ അടുത്ത് നമ്മള്‍ ഇരിക്കാന്‍ പോലും ഇഷ്ടമില്ലാത്ത കാലമുണ്ടായിരുന്നു. കുറച്ചു കാലത്തിനുള്ളില്‍ നമ്മുടെ കുട്ടികള്‍ അവരെ ഹുസൂര്‍(രാജാക്കന്‍മാരെ അഭിസംബോധന ചെയ്യുന്ന വാക്ക്) എന്നു വിളിക്കേണ്ടി വരും. സതീഷ് ഗൗതം, നിങ്ങളുടെ പിന്മുറക്കാന്‍ അവരുടെ അടിമകളായാലുള്ള അവസ്ഥയെന്തായിരിക്കും. പോരാട്ടം തുടരണമെന്നും മധു മിശ്ര പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന് പിന്നീട് മധു മിശ്ര പ്രതികരിച്ചു.
എല്ലാവര്‍ക്കും നീതി ലഭ്യമാക്കണമെന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചത്. തനിക്കെതിരേ ഗൂഢാലോചനയുണ്ടെന്നും പാര്‍ട്ടി നേതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. ബിജെപിയുടെ നയത്തിന്റെ ഭാഗമാണ് ഈ പ്രസ്താവനയെന്ന് ബിഎസ്പി ജില്ലാ അധ്യക്ഷന്‍ അരവിന്ദ് ആദിത്യ പറഞ്ഞു. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആദിത്യ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it