ഷൂട്ടിങ് ഇന്നു മുതല്‍; സുവര്‍ണപ്രതീക്ഷയില്‍ ഇന്ത്യ

ഗുവാഹത്തി: സാഫില്‍ ഇന്നു മുതല്‍ വെടിയൊച്ച മുഴങ്ങും. ഇന്ത്യയുടെ പ്രിയപ്പെട്ട ഇനങ്ങളിലൊന്നായ ഷൂട്ടിങ് മല്‍സരങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കും. കഹിലിപറ ഷൂട്ടിങ് റേഞ്ചിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഷൂട്ടിങിലെ 13 ഇനങ്ങളിലും ഇന്ത്യ മെഡ ല്‍ പ്രതീക്ഷിക്കുന്നുണ്ട്.
29 താരങ്ങളാണ് ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിലുള്ളത്. റിയോ ഒൡപിക്‌സിനു യോഗ്യത നേടിയ ആറ് താരങ്ങള്‍ ഇന്ത്യക്കായി ഉന്നം വയ്ക്കുന്നുണ്ട്. ഒളിംപ്യന്‍ ഗഗന്‍ നാരംഗ്, വിജയ് കുമാര്‍ എന്നിവരുള്‍പ്പെടെ പ്രമുഖരില്‍ നിന്ന് സ്വര്‍ണം തന്നെയാണ് ഇന്ത്യ യുടെ സ്വപ്നം. ചയ്ന്‍ സിങ്, പ്രകാശ് നഞ്ജ, ഗുര്‍പ്രീത് സിങ്, അപൂര്‍വി ചന്ദേല, ഹീന സിദ്ധു എന്നിവരി ല്‍ നിന്നും മെഡല്‍ പ്രതീക്ഷിക്കുന്നു ണ്ട്. ഗഗനും ചയ്‌നും മൂന്ന് റൈഫിള്‍ ഇനങ്ങളിലും മല്‍സരിക്കുന്നുണ്ട്.
കഴിഞ്ഞ ഗെയിംസ് ഷൂട്ടിങില്‍ മികച്ച പ്രകടനം നടത്തിയ ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യക്ക് ഇത്തവണ കാര്യമായ വെല്ലുവിളി ഉയരാനിടയില്ലെന്നാണ് സൂചന. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അന്താരാഷ്ട്ര ഷൂട്ടിങ് ചാംപ്യന്‍ഷിപ്പുകളില്‍ ബംഗ്ലാദേശിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഇതിനു കാരണം. 2010ലെ സാഫില്‍ ആകെ സമ്മാനിച്ച 22 ഷൂട്ടിങ് സ്വര്‍ണമെഡലുകളില്‍ 19 എണ്ണവും ഇന്ത്യ കൈക്കലാക്കിയിരുന്നു.
Next Story

RELATED STORIES

Share it