ഷുക്കൂര്‍ വധക്കേസ്: മാതാവില്‍ നിന്ന് സിബിഐ മൊഴിയെടുത്തു

തളിപ്പറമ്പ്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ ഷുക്കൂറിന്റെ മാതാവ് ആത്തിക്കയില്‍ നിന്നു മൊഴിയെടുത്തു. ഇന്നലെ വൈകീട്ട് നാലോടെ വീട്ടിലെത്തിയ അഞ്ചംഗ സിബിഐ സംഘം ഒരു മണിക്കൂറോളം മൊഴിയെടുത്തു. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചും പോലിസ് അന്വേഷണത്തെക്കുറിച്ചുമാണ് ചോദിച്ചതെന്നാണു സൂചന.
സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് മകന്റെ കൊലപാതകത്തിനു വഴിതെളി—ച്ചതെന്ന് ആത്തിക്ക മൊഴി നല്‍കിയതായാണു വിവരം. ഇതു രണ്ടാംതവണയാണ് സിബിഐ സംഘം ആത്തിക്കയില്‍ നിന്നു മൊഴിയെടുക്കുന്നത്. 2012 ഫെബ്രുവരി 20ന് അരിയിലില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട ഓഫിസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും സന്ദര്‍ശിക്കുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം ഒരു സംഘം ലീഗുകാര്‍ തടയുകയും ആക്രമിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it