ഷുക്കൂര്‍ വധക്കേസ്: എജിക്കെതിരേ മുസ്‌ലിംലീഗ്

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം ശക്തമായി മുന്നോട്ടുപോവുന്നത് അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അഡ്വ. ജനറല്‍ പങ്കാളിയായത് വഹിക്കുന്ന പദവിക്കു കളങ്കമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കേസില്‍ സിബിഐ അന്വേഷണത്തെ എന്തിനാണ് പ്രതികള്‍ ഭയപ്പെടുന്നത്. കുറ്റക്കാരല്ലെന്നു ബോധ്യമുണ്ടെങ്കില്‍ ഏതു രീതിയിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. പ്രതികളെ രക്ഷപ്പെടുത്താനും അന്വേഷണത്തിനു തുരങ്കം വയ്ക്കാനും എജി കോടതിയില്‍ നിലപാടു മാറ്റിയത് പ്രതിഷേധാര്‍ഹമാന്നെന്നും മജീദ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it