ഷീന ബോറ കേസ്: ഇന്ദ്രാണി ജാമ്യം തേടി

മുംബൈ: ചികില്‍സയ്ക്കായി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി സിബിഐ കോടതിയില്‍ ഹരജി നല്‍കി. തനിക്ക് പെട്ടെന്ന് ബോധക്ഷയമുണ്ടാവുന്നുണ്ടെന്നും നാലു മാസത്തിനിടയില്‍ ഭാരം 18 കി.ഗ്രാം കുറഞ്ഞെന്നും അവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ദ്രാണി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാംറായ് എന്നിവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സിബിഐക്കു കോടതി അനുമതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it