Flash News

ഷീനാ ബോറാ വധക്കേസ്; പീറ്റര്‍ മുഖര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഷീനാ ബോറാ വധക്കേസ്; പീറ്റര്‍ മുഖര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
X
indrani-mukerjea-peter-mukerjea_858c6723-507b-11e5-a8da-005056b4648e

ന്യൂഡല്‍ഹി: ഷീനാ ബോറാ വധക്കേസിലെ മുഖ്യപ്രതിയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്‍ജിയുടെ ഇപ്പോഴത്തെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യാ മുന്‍ സി.ഇ.ഒയുമായ പീറ്റര്‍ മുഖര്‍ജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാത്രിയാണ് പീറ്ററിനെ സി.ബി.ഐ കോടതി അറസ്റ്റ് ചെയ്തത്.

സെക്ഷന്‍ 201 പ്രകാരമാണ് പീറ്ററിനെ അറസ്റ്റ് ചെയ്തത്. കേസിലെ സുപ്രധാന തെളിവ് നശിപ്പിക്കുകയും പ്രോസിക്യൂഷന് തെറ്റായ വിവരങ്ങള്‍ നല്‍കിയുമെന്നാണ് പീറ്ററിനെതിരേയുള്ള കുറ്റം.

പീറ്ററിനെ ഇതുവരെ പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടില്ലായിരുന്നു. ഷീനയുടെ മാതാവ് ഇന്ദ്രാണി ഷീനയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it