ഷീനബോറ വധം; ശബ്ദരേഖ പരിശോധനയ്ക്ക് ഇന്ദ്രാണിയുടെ അനുമതി

മുംബൈ: ഷീനബോറ വധക്കേസില്‍ തന്റെ ശബ്ദരേഖ പരിശോധിക്കുന്നതിന് പ്രതി ഇന്ദ്രാണി മുഖര്‍ജി അനുമതി നല്‍കി. ശബ്ദ രേഖ പരിശോധിക്കുന്നതിന് തനിക്കു സമ്മതമാണെന്ന് അവര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

ചില ഫോണ്‍കോളുകളിലെ ശബ്ദങ്ങള്‍ താരതമ്യം ചെയ്തുനോക്കുന്നതിന് ഇന്ദ്രാണിയുടെ ശബ്ദപരിശോധനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അനുവദിച്ച മജിസ്‌ട്രേറ്റ് ആര്‍ വി അസോണെ ശബ്ദരേഖ പരിശോധിക്കുമ്പോള്‍ ജയില്‍ചട്ടം പാലിക്കണമെന്ന് സിബിഐക്ക് നിര്‍ദേശം നല്‍കി.
ഷീനബോറ വധക്കേസില്‍ ഇന്ദ്രാണി, അവരുടെ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം റായ് എന്നിവര്‍ ഈ മാസം ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
Next Story

RELATED STORIES

Share it