Pravasi

ഷിബു ബേബിജോണ്‍ നിയമനടപടിക്ക്

തിരുവനന്തപുരം: സോളാര്‍ കമ്മീഷനു മുമ്പാകെ കുപ്രസിദ്ധ കുറ്റവാളി നടത്തിയ തികച്ചും അടിസ്ഥാനരഹിതവും അനാവശ്യവുമായ പ്രസ്താവനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍.
തന്നെ സംബന്ധിച്ചിടത്തോളം സത്യവുമായി പുലബന്ധംപോലും ഇല്ലാത്തതാണ് ഇത്തരം ആരോപണങ്ങള്‍. ഇതിനെതിരേ യഥാസമയം നിയമനടപടികള്‍ സ്വീകരിക്കാന്‍ നിയമവിദഗ്ധര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
സ്വന്തം ഭാര്യയെ കൊലപ്പെടുത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരു വ്യക്തിയുടെ പരാമര്‍ശങ്ങള്‍ക്ക് കേരളം വിലകല്‍പ്പിക്കുകയില്ലെങ്കിലും ഇത്തരം വിലകുറഞ്ഞ നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it