kozhikode local

ഷിബിന്‍ വധക്കേസ്:  വാടക വീടുകളുടെ കൈവശ രേഖ കോടതിയില്‍ ഹാജരാക്കി

കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി കെ ഷിബിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒളിവില്‍ താമസിച്ച വാടക വീടുകളുടെ കൈവശ രേഖ കോടതിക്കു കൈമാറി. നാദാപുരം പഞ്ചായത്ത് സെക്രട്ടറി പി ചന്ദ്രന്‍, പെരുമണ്ണ പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രന്‍ എന്നിവരാണ് മാറാട് പ്രത്യേക കോടതിയില്‍ വീടുകളുടെ തെളിവുകള്‍ സമര്‍പ്പിച്ചത്. നാദാപുരം മേഖലയിലെ മൂന്നു വീടുകളിലായാണ് പ്രതികള്‍ താമസിച്ചതെന്നും കോടതിയെ അറിയിച്ചു. പ്രതികളില്‍ ഒരാള്‍ ഉപയോഗിച്ചത് തന്റെ മകന്റെ ഫോണാണെന്നു കുനച്ചി കണ്ടിയാര്‍ വീട്ടില്‍ ബഷീറിന്റെ ഭാര്യ റംല നേരത്തെ മൊഴി നല്‍കിയതായി അന്വഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഇന്നലെ റംല ഇത് നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് റംല കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇന്ന് ഡോക്ടര്‍മാരെ വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.കെ വിശ്വന്‍,അഡ്വ.ബിനുമോന്‍ സെബാസ്റ്റ്യന്‍, അഡ്വ.ഡി അരുണ്‍ ബോസ് എന്നിവരും പ്രതിഭാഗത്തിനു വേണ്ടി സി കെ ശ്രീധരന്‍, അബ്ദുള്‍ലത്തീഫ്, മുസ്തഫ കുന്നുമ്മല്‍, സി എന്‍ അബ്ദുല്‍ നാസര്‍ എന്നിവരും ഹാജരായി.
Next Story

RELATED STORIES

Share it