ഷിക്കാഗോ പോലിസ് വെടിവയ്പില്‍ രണ്ടു മരണം
BY Sumeera SMR28 Dec 2015 3:18 AM GMT
Sumeera SMR28 Dec 2015 3:18 AM GMT
വാഷിങ്ടണ്‍: ഷിക്കാഗോ പോലിസിന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് അഞ്ചു കുട്ടികളുടെ മാതാവും 19കാരനായ അയല്‍വാസിയും മരിച്ചു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം കൈകാര്യം ചെയ്യുന്നതിനിടെയാണ് പോലിസ് വെടിയുതിര്‍ത്തത്.
ബെറ്റി ജോണ്‍സും (55) ക്വിന്റോണിയോ ലിഗ്രിയറുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഷിക്കാഗോ മേയര്‍ റഹം ഇമ്മാനുവല്‍ പറഞ്ഞു. ലിഗ്രിയറാണ് പോലിസിനെ വിളിച്ചുവരുത്തിയതെന്നാണു വിവരം. തര്‍ക്കം തീര്‍ക്കാന്‍ പോലിസെത്തിയ ശേഷം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും നോക്കുമ്പോള്‍ ഇരുവരും തറയില്‍ കിടക്കുന്നതാണ് കണ്ടതെന്നും ലിഗ്രിയറിന്റെ പിതാവ് പറഞ്ഞു.
പൗരന്മാര്ക്കെതിരേയുള്ള ബലപ്രയോഗത്തിന്റെ പേരില്‍ സിറ്റി പോലിസ് ഡിപാര്‍ട്ട്മെന്റ് നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT