ഷാറൂഖ് ഖാന്റെയും ഹാഫിസ് സെയ്ദിന്റെയും ഭാഷ ഒന്ന്: യോഗി ആദിത്യനാഥ്
BY swapna en4 Nov 2015 1:13 PM GMT
X
swapna en4 Nov 2015 1:13 PM GMT
ന്യൂഡല്‍ഹി:ബോളിവുഡ് താരം ഷാറൂഖ് ഖാന്റെയും ജമാഅത്ത് ഉദ് ദാവാ നേതാവ് ഹാഫിസ് സെയ്ദിന്റെ ഭാഷ ഒന്നാണെന്ന് ബി.ജെ.പി എം പി യോഗി ആദിത്യനാഥ്. ഹിന്ദുക്കള്‍ ഷാറുഖിന്റെയും സിനിമ കണ്ടില്ലെങ്കില്‍ അദ്ദേഹം സാധാരണ മുസ്ലിമിനെ പോലെ റോഡില്‍ അലയുമെന്നും ആദിത്യനാഥ് പറഞ്ഞു.
ഷാറൂഖ് ജീവിക്കുന്നത് ഇവിടെയാണെങ്കിലും മനസ്സ് പാകിസ്താനിലാണെന്നും അങ്ങിനെയെങ്കില്‍ ഷാറൂഖ് പാകിസ്താനിലേക്ക് പോകട്ടെയെന്നും ആദിത്യനാഥ് പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഷാറൂഖ് ഖാന് പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ആദിത്യനാഥിന്റെ പ്രസ്താവന.
മുംബൈ ആക്രമണകേസിലെ പ്രതിയെന്നാരോപിക്കുന്ന ഹാഫിസ് മുഹമ്മദ് ഇപ്പോള്‍ പാകിസ്താനിലാണ്.
പ്രസ്താവനയ്ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഷാറൂഖിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി. അദ്ദേഹം രാജ്യസ്നേഹിയാണെന്നും എസ് പി നേതാക്കള്‍ പറഞ്ഞു. ആദിത്യനാഥിന്റെ പ്രസ്താവന വ്യക്തിപരമാണെന്ന് ബി.ജെ.പി അറിയിച്ചു.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT