ഷാര്‍ളി ഹെബ്ദോയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കും

പാരിസ്: ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ളി ഹെബ്ദോ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ പ്രത്യേക പതിപ്പിറക്കുമെന്ന് അധികൃതര്‍.
മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് വാരികയുണ്ടായ ഓഫിസില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാരിസ് ഓഫിസുകളില്‍ ഒരു ഡസനോളം പേര്‍ കൊല്ലപ്പെട്ട ആ വര്‍ഷത്തെ അടയാളപ്പെടുത്താനായാണ് മാസിക പുറത്തിറക്കുന്നത്.
32 പേജുകളുള്ള വാരിക ദിവസങ്ങള്‍ക്കകം പുറത്തിറക്കും. അക്രമത്തില്‍ കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റിന്റെ ചിത്രങ്ങളും മറ്റും മാസികയില്‍ ഉള്‍പ്പെടുത്തും . ആക്രമണത്തിനു ശേഷമാണ് മാസിക ലോകമെമ്പാടും അറിയപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ ഒരാഴ്ചയ്ക്കു ശേഷം 2014 ജനുവരി 7നു 'സര്‍വൈവേഴ്‌സ് എഡിഷന്‍' പുറത്തിറക്കി. അക്രമത്തെ തുടര്‍ന്ന് മാസികയുടെ സര്‍ക്കുലേഷന്‍ വര്‍ധിക്കുകയും 7.5 മില്യണ്‍ കോപ്പികള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു.
Next Story

RELATED STORIES

Share it