ഷാര്‍ലി ഹെബ്ദോ ആക്രമണത്തിന്റെ വാര്‍ഷികം ആചരിച്ചു

പാരിസ്: ഫ്രാന്‍സില്‍ ഷാര്‍ലി ഹെബ്ദോ മാഗസിന്റെ ഓഫിസില്‍ തോക്കുധാരികള്‍ 12 പേരെ വെടിവച്ചുകൊലപ്പെടുത്തിയതിന്റെ വാര്‍ഷികം ആചരിച്ചു. വാര്‍ഷികദിനത്തില്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പോലിസ് വെടിവച്ചുകൊന്നു. അക്രമിയുടെ കൈയില്‍ കത്തിയുണ്ടായിരുന്നതായും ഇയാള്‍ വ്യാജബെല്‍റ്റ് ബോംബ് ധരിച്ചിരുന്നതായും പോലിസ് പറഞ്ഞു. കഴിഞ്ഞ ജനുവരി ഏഴിനാണ് പ്രവാചകനെ നിന്ദിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഷാര്‍ലി ഹെബ്ദോ ഓഫിസിനു നേരേ ആക്രമണമുണ്ടായത്.
Next Story

RELATED STORIES

Share it