Flash News

ഷാര്‍ജ പുസ്തക മേളയക്ക് തുടക്കമായി

ഷാര്‍ജ പുസ്തക മേളയക്ക് തുടക്കമായി
X
inaugrate

34ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2015 യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈയ്ഖ് ഡോ. സുല്‍ത്താ ന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മക്കാ ഗവര്‍ണറും സൗദി രാജാവ് കിങ് സല്‍മാന്‍ ബിന്‍ അബ്ദു ല്‍ അസീസിന്റെ ഉപദേശകനു മായ രാജകുമാരന്‍ ഖാലിദ് ബി ന്‍ ഫൈസല്‍ സംബന്ധിച്ചു. 11 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോല്‍സവത്തില്‍ ഇന്ത്യയടക്കം 64 രാജ്യങ്ങളില്‍ നിന്നായി 1564 പ്രസാധകരാണ് ഷാര്‍ജയിലെത്തിയിരിക്കുന്നത്.
കേരളത്തില്‍ നിന്നു മാത്രം തേജസ് അടക്കം മുപ്പതോളം പ്രസാധകര്‍ ഈ വര്‍ഷം മേളയ്ക്ക് എത്തിയിട്ടുണ്ട്. ഇന്ത്യന്‍ പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാറാം ഉദ്ഘാടനം ചെയ്തു.

പുസ്തക മേളയോടനുബന്ധിച്ച്് നടക്കുന്ന വിവിധ സമാന്തര ചടങ്ങുകളില്‍ ഇന്ത്യയില്‍ സുധാ മൂര്‍ത്തി, നിതാ മേത്ത, സുബ്രതോ ബാക്ച്ചി, രുചുത ദിവേകര്‍, സുസ്മിത ബാക്ച്ചി, ഗുര്‍ചരണ്‍ ദാസ്, ടി എന്‍ മോഹന്‍, ദര്‍ജോയ് ദത്ത, വൈരമുത്തു, കെ സച്ചിദാനന്ദന്‍, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ ആര്‍ ടോണി, ശ്രിജന്‍ പാല്‍ സിങ്, ഷെരിഡോണ്‍ ഹാരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ടി പത്മനാഭന്‍, ബാലചന്ദ്ര മേനോന്‍, മോഹന്‍ലാല്‍, ടി ഡി രാമകൃഷ്ണന്‍, പൃഥ്വിരാജ്, പാര്‍വതി മേനോന്‍, ആര്‍ എസ് വിമല്‍, ഷെമി, എന്‍ എസ് മാധവന്‍, ഷാഹിന ബഷീര്‍, പി പി റഷീദ്, ഡോ. ഡി ബാബു പോള്‍, ഡോ. വി പി ഗംഗാധരന്‍, ചിത്ര ഗംഗാധരന്‍, ഉമ്മി അബ്ദുല്ല, ഫൈസ മൂസ തുടങ്ങിയവര്‍ പങ്കെടുക്കും.

sharja
നവംബര്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ 11.30 വരെ ബെന്‍ ഒക്രി വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകുന്നേരം എട്ട് മുതല്‍ 9.30 വരെ കോണ്‍ഫറന്‍സ് ഹാളില്‍ സുധാ മൂര്‍ത്തി സദസിനെ അഭിസംബോധന ചെയ്യും. ആറിന് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകിട്ട് അഞ്ച് മുതല്‍ ആറു വരെ നടക്കുന്ന ഷെമി പങ്കെടുക്കും. ആറു മുതല്‍ ഏഴു വരെ മീറ്റ് ദി ഓതര്‍ പരിപാടിയില്‍ എന്‍ എസ് മാധവന്‍ പങ്കെടുക്കും. വൈകിട്ട് ഏഴ് മുതല്‍ എട്ടു വരെ വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന ബഷീറിനെക്കുറിച്ചുള്ള ഒര്‍മകള്‍ പങ്കുവക്കും. ബോള്‍ റൂമില്‍ വൈകിട്ട് എട്ടു മുതല്‍ ഒമ്പത് വരെ നടക്കുന്ന കാവ്യ സന്ധ്യയില്‍ കെ സച്ചിദാനന്ദന്‍, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ ആര്‍ ടോണി പങ്കെടുക്കും. ഒമ്പത് മുതല്‍ 10 വരെ പ്രശസ്ത ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി സദസിനെ അഭിസംബോധന ചെയ്യും.
Next Story

RELATED STORIES

Share it