ഷാര്‍ജ പുസ്തകമേളയ്ക്കു തുടക്കം

ദുബയ്: 34ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള 2015 യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈയ്ഖ് ഡോ. സുല്‍ത്താ ന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മക്കാ ഗവര്‍ണറും സൗദി രാജാവ് കിങ് സല്‍മാന്‍ ബിന്‍ അബ്ദു ല്‍ അസീസിന്റെ ഉപദേശകനു മായ രാജകുമാരന്‍ ഖാലിദ് ബി ന്‍ ഫൈസല്‍ സംബന്ധിച്ചു. 11 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോല്‍സവത്തില്‍ ഇന്ത്യയടക്കം 64 രാജ്യങ്ങളില്‍ നിന്നായി 1564 പ്രസാധകരാണ് ഷാര്‍ജയിലെത്തിയിരിക്കുന്നത്.
കേരളത്തില്‍ നിന്നു മാത്രം തേജസ് അടക്കം മുപ്പതോളം പ്രസാധകര്‍ ഈ വര്‍ഷം മേളയ്ക്ക് എത്തിയിട്ടുണ്ട്. ഇന്ത്യന്‍ പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി പി സീതാറാം ഉദ്ഘാടനം ചെയ്തു. പുസ്തക മേളയോടനുബന്ധിച്ചു നടക്കുന്ന വിവിധ ചടങ്ങുകളില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it