Flash News

ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റ് ഉല്‍ഘാടനം ചെയ്തു

ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റ് ഉല്‍ഘാടനം ചെയ്തു
X
JUBAIL-MARKETഷാര്‍ജ:  പച്ചക്കറികള്‍ക്കും മല്‍സ്യവും മാംസവും ഒരേ സ്ഥലത്ത് വില്‍പ്പന നടത്തുന്ന ജുബൈല്‍ മാര്‍ക്കറ്റ് യു.എ.ഇ. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമി ഉല്‍ഘാടനം ചെയ്തു.

195 ദശലക്ഷം ചിലവഴിച്ച് രണ്ട് നിലകളിലായി 37,000 ച. മീറ്ററിലാണ് വിസ്തീര്‍ണ്ണത്തിലാണ് പുതിയ മാര്‍ക്കറ്റ്. ഇസ്ലാമിക വാസ്തുശില്‍പ്പ പ്രകാരം പണി കഴിച്ച ഈ കെട്ടിടത്തിന് സമീപം ഒരേ സമയം 370 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയും. മൂന്ന് വിഭാഗങ്ങളായി തരം തിരിച്ച മാര്‍ക്കറ്റില്‍ മല്‍സ്യത്തിനായി 91 കടകളും, ഇറച്ചി വില്‍പ്പനക്കായി 76 കടകളും പച്ചക്കറികള്‍ക്കും പഴങ്ങളും വില്‍പ്പന നടത്താനായി 212 കടകളുമാണ് പണികഴിച്ചിരിക്കുന്നത്. ഉല്‍ഘാടനം നിര്‍വ്വഹിച്ച ഡോ. ശൈഖ് സുല്‍ത്താന്‍ മാര്‍ക്കറ്റും മുഴുവനും ചുറ്റിക്കണ്ട് സൗകര്യങ്ങള്‍ വിലയിരുത്തി. ഷാര്‍ജയില്‍ താമസിക്കുന്ന ജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ ഒരേ സമയത്ത് ലഭ്യമാക്കുന്ന മാര്‍ക്കറ്റ് സ്ഥാപിച്ചതെന്ന് ഷാര്‍ജ അസെറ്റ് മാനേജ്‌മെന്റ് സി.ഇ.ഒ. വലീദ് ഇബ്രാഹിം അല്‍ സയ്യാഗ് അറിയിച്ചു.
Next Story

RELATED STORIES

Share it