Flash News

ഷാര്‍ജ അസോസിയേഷന്റെ ആരോപണങ്ങള്‍ ബാലിശം. മുന്‍ ജോ.സിക്രട്ടറി

ഷാര്‍ജ അസോസിയേഷന്റെ ആരോപണങ്ങള്‍ ബാലിശം. മുന്‍ ജോ.സിക്രട്ടറി
X


aslam paഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സ്‌കൂള്‍ നിര്‍മാണ ടെണ്ടറുമായി ബന്ധപ്പെട്ട് കരാറുകാരില്‍ നിന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു എന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളുടെ ആരോപണങ്ങള്‍ തീര്‍ത്തും ബാലിശവും വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ളതുമാണെന്ന് അസോസിയേന്‍ മുന്‍ ജോ.സിക്രട്ടറി പി.എ. അസ്ലം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ 30 വര്‍ഷമായി അസോസിയേഷനില്‍ സജീവ സാന്നിധ്യമായ ഞാന്‍ എന്നും അനീതിക്കും അഴിമതിക്കും എതിരെ വളരെ വ്യക്തമായ നിലപാടുകള്‍ എടുത്ത വ്യക്തിയാണന്നും ഇതു വരെ തന്റെ പേരില്‍ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും അസ്ലം പറഞ്ഞു. കരാര്‍ കാലയളവിലെ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറി മാത്രമായിരുന്ന തന്നില്‍ മാത്രം ആരോപണം ഉന്നയിക്കുന്നതിന്റെ സാംഗത്യം എന്താണെന്ന് മനസിലാകുന്നില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യ. അസോസിയേഷന്റെ പരമാധികാര സഭ 17 പേരടങ്ങുന്ന മാനേജിങ് കമ്മിറ്റിയാണെങ്കിലു കാര്യങ്ങള്‍ നടത്തുന്നത് പ്രസി!ന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരായിരിക്കെ തനിക്ക് ഒറ്റക്ക് ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല. അനീതിക്കെതിരെ പോരാടുന്ന എന്നെ മനഃപുര്‍വം വ്യക്തിഹത്യ നടത്തുകയാണ് ഭാരവാഹികള്‍ ചെയ്യുന്നത്. ഇപ്പോള്‍ എനിക്ക് നേരെ ഉയര്‍ന്നിട്ടുള്ള ഈ ആരോപണങ്ങള്‍ ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു. മാത്രവുമല്ല, ഏത് അന്വേഷണവും നേരിടാനും തയ്യാറുമാണ്. ഒരു സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ഞാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴിലാണെങ്കില്‍ അത്ഏറ്റവും നന്നായിരിക്കും.

ഒരു ഭയവുമില്ലാതെ ഞാനതിനെ സ്വാഗതം ചെയ്യുന്നു. എന്നെ മനഃപൂര്‍വം കരിവാരിത്തേക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചിലരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തിയാല്‍ എനിക്ക് നീതി ലഭിക്കുമെന്നും ഉറപ്പാണ്. മാത്രവുമല്ല, അസോസിയേഷന്റെ മറ്റുപല ഇടപാടുകളും അവിടെ നടന്നുകൊണ്ടിരിക്കുന്ന അനാരാഗ്യകരമായ പ്രവണതകളും അതിനെക്കുറിച്ച് സംക്ഷിപ്തവും നീതിയുക്തവുമായ അന്വേഷണം കൂടി ഇതോടൊപ്പം നടത്തേണ്ടതുണ്ട്.

ഞാന്‍ വ്യക്തിപരമായി ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ട് ജീവിക്കുന്നയാളല്ല. എന്നാല്‍ ഈ അസോസിയേഷന്‍കൊണ്ട് ജീവിക്കുന്ന വല്ലവരും ഉണ്ടെങ്കില്‍ അവരുടെ സാമ്പത്തിക സ്രോതസ്സ് കൂടി അന്വേഷണവിധേയമാക്കണം. അസോസിയേഷന്റെ തീ•കള്‍ക്കെതിരെ പോരാടുന്ന തന്റെ വായ മൂടിക്കെട്ടാനുള്ള തന്ത്രമാണിതെന്നും അസ്ലം വ്യക്തമാക്കി. ഇന്ത്യന്‍ സ്‌ക്കൂളില്‍ നിന്നും അദ്ധ്യാപകരെ കൂട്ടമായി പിരിച്ച് വിട്ടതിനെ ചോദ്യം ചെയ്തതും ഭാരവാഹികളുടെ ശത്രുതക്ക് കാരണമായതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it