Flash News

ഷാര്‍ജ അബു ഷഗാര കാര്‍ മാര്‍ക്കറ്റ് മാറ്റി, താമസക്കാര്‍ക്ക് ആശ്വാസം

ഷാര്‍ജ: ഷാര്‍ജ അബു ഷഗാരയിലെ യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് പുതുവര്‍ഷം മുതല്‍ പുതിയ മാര്‍ക്കറ്റിലേക്ക് മാറ്റിയതോടെ ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ആശ്വാസമായി. അബു ഷഗാരയില്‍ പ്രവര്‍ത്തിക്കുന്ന യൂസ്ഡ് കാര്‍ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വാഹനങ്ങള്‍ കാരണം താമസക്കാര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
വാങ്ങാന്‍ വരുന്നവരടക്കമുള്ളവരുടെ വാഹന പരിശോധനയും തിരക്കും കാരണം ഈ പ്രദേശങ്ങളിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാന്‍ തന്നെ പേടിയായിരുന്നു. ആള്‍ താമസം ഇല്ലാത്ത അല്‍ റുഖ അല്‍ ഹംറ പ്രദേശത്താണ് പുതിയവാഹന മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഡിസംബര്‍ 31 ന് മുമ്പായി തന്നെ അബു ഷഗാരയില്‍ നിന്നും മാറണമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി വാഹന കച്ചവടക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
20 വര്‍ഷം മുമ്പാണ് അബു ഷഗാരയില്‍ ഉപയോഗിച്ച കാര്‍ വില്‍പ്പന മാര്‍ക്കറ്റ് ആരംഭിച്ചത്. ഈ പ്രദേശത്ത് കൂടുതല്‍ കെട്ടിടങ്ങളും താമസക്കാരും എത്തിയതോടെയാണ് പാര്‍ക്കിംഗ് അടക്കമുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ഒരു യൂസ്ഡ് കാര്‍ വില്‍പ്പനക്കരന്‍ പറഞ്ഞു. 4.2 ലക്ഷം ച. മീറ്റര്‍ വിസ്ഥാരത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മാര്‍ക്കറ്റ് ഈ മാസം അവസാനത്തോടെയായിരിക്കും ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്യുകയെന്ന് കാര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ അബ്ദുല്ല അല്‍ ഹദീദി അറിയിച്ചു. 357 സ്ഥാപനങ്ങളായിരിക്കും ഈ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുക. പഴയ സ്ഥലത്ത് നിന്നും സ്ഥാപനം മാറിയിട്ടില്ലെങ്കില്‍ 500 മുതല്‍ 2,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it