Flash News

ഷാര്‍ജയില്‍ 5 നടപ്പാലം പണിയും

ഷാര്‍ജ:  പ്രധാനപ്പെട്ട റോഡുകള്‍ കാല്‍നട യാത്രക്കാര്‍ക്ക് മുറിച്ച് കടക്കാനായി അഞ്ച് മേല്‍പ്പാലങ്ങള്‍ പണിയുന്നു. ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പുതിയ മേല്‍പ്പാലങ്ങള്‍ പണിയുന്നത്. കിംഗ് ഫൈസല്‍ റോഡ്, കിംഗ് അബ്ദുല്‍ അസീസ് റോഡ്, അല്‍ ഇത്തിഹാദ് റോഡ്, അല്‍ താവൂന്‍ റോഡ് എന്നീ പാതകളിലാണ് കാല്‍ നടയാത്രക്കാര്‍ക്ക് പാലം പണിയുന്നത്. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും അടക്കമുള്ളവര്‍ക്ക്്് അപകടം കൂടാതെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഷാര്‍ജ അധികൃതര്‍ സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it