Flash News

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ബാലന്‍ മരിച്ചു

ഷാര്‍ജ:  ദൈദ്-ഷാര്‍ജ റോഡില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ നാലു വയസ്സുകാരനായ ഇന്ത്യന്‍ ബാലന്‍ മരിച്ചു. പത്താം നമ്പര്‍ പാലത്തിന് സമീപം കുട്ടിയും രക്ഷിതാക്കളും സഞ്ചരിച്ച വാഹനം തല കീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായ കുട്ടിയുടെ 7 ബന്ധുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തില്‍ പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇന്നലെ പെയ്ത മഴയില്‍ കുതിര്‍ന്ന റോഡില്‍ വഴുതി പല തവണ മറിഞ്ഞതായി പോലീസ് അറിയിച്ചു. കുട്ടിയെ അല്‍ ദൈദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it