Flash News

ഷാര്‍ജയില്‍ ലൈറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു

ഷാര്‍ജയില്‍ ലൈറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു
X
sharjah-light-festival

ഷാര്‍ജ: കെട്ടിടങ്ങളും മസ്ജിദുകളും വിവിധ വര്‍ണ്ണത്തില്‍ തിളങ്ങുന്ന ഷാര്‍ജ ആറാമത്  ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി. ഇസ്ലാമിക വാസ്തുശില്‍പ്പ കല ഉയര്‍ത്തിക്കാണിക്കുന്ന ഈ ഫെസ്റ്റിവലിന് വ്യത്യസ്ഥ രൂപകല്‍പ്പനയാണ് ഈ വര്‍ഷം നല്‍കിയിരിക്കുന്നത്.

13 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ഈ വര്‍ഷം കൂടുതല്‍ കെട്ടിടങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ വൈകിട്ട്്് 6.30 മുതല്‍ രാത്രി 12 വരെയും പൊതു അവധി ദിവസങ്ങളില്‍ അര്‍ദ്ധ രാത്രി വരെയും ഷാര്‍ജ ബഹുവര്‍ണ്ണ നിറത്തിലായിരിക്കും ദ്രൃശ്യമാകുക. അല്‍ ഖാസിമിയ യൂണിവേഴ്‌സിറ്റി, മസ്ജിദ് അല്‍ ഖാസിമിയ്യ, യൂണിവേഴ്‌സിറ്റി സിറ്റി ഹാള്‍, പ്ലാനിറ്റോറിയം, ജുബൈന്‍ ന്യൂ മാര്‍ക്കറ്റ്, സുപ്രീം കൗണ്‍സില്‍ ഫാമിലി അഫയേഴ്‌സ്, കള്‍ച്ചറല്‍ പാലസ്, ഖല്‍ഭ കോര്‍ണിഷ് പാര്‍ക്ക്് എന്നീ കെട്ടിടങ്ങളും ഈ വര്‍ഷം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it