Flash News

ഷാര്‍ജയില്‍ ഒളിച്ചോടിയ 39 വീട്ട്‌ജോലിക്കാര്‍ പിടിയില്‍

ഷാര്‍ജ: തൊഴിലുടമകളില്‍ നിന്നും ഒളിച്ചോടി അനധികൃതമായി ജോലി ചെയ്യുകയായിരുന്ന 39 വീട്ട് ജോലിക്കാര്‍ ഷാര്‍ജ പോലീസിന്റെ പിടിയിലായി. ഫിലിപ്പൈന്‍ ഇന്തോനേസ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജോലിക്കാരാണ് പിടിയിലായതെന്ന് ഷാര്‍ജ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി ഇബ്രാഹിം അല്‍ അജീല്‍ പറഞ്ഞു. ഒളിച്ചോടിയ 39 പേരെയും ഷാര്‍ജയിലെ ഒരു കെട്ടിടത്തില്‍ ഒരുമിച്ച് താമസിക്കുമ്പോഴാണ് പിടിയിലായത്. വിവിധ വീടുകളില്‍ ജോലിയെടുക്കുന്ന ഓരോ മണിക്കൂറിനും പ്രതിഫലം ഈടാക്കിയിരുന്നു. ഇത്തരം അനധികൃത വീട്ട് ജോലിക്കാരെ വെച്ച് ജോലിയെടുപ്പിക്കുന്നവര്‍ കര്‍ശമായ നിയമ നടപടിക്ക് വിധേയമാകേണ്ടി വരുമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it