ഷാരൂഖ് ചിത്രത്തിന്റെ ഷൂട്ടിങിനെതിരേ വിഎച്ച്പി പ്രതിഷേധം
BY Sumeera SMR4 Feb 2016 4:58 AM GMT
Sumeera SMR4 Feb 2016 4:58 AM GMT
ഭുജ്: ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റയീസിന്റെ ചിത്രീകരണത്തിനെതിരേ ഗുജറാത്തിലെ ഭുജില്‍ വിഎച്ച്പി പ്രതിഷേധം. രാജ്യത്ത് അസഹിഷ്ണുത നിലനില്ക്കുന്നു എന്ന ഷാരൂഖ് ഖാന്റെ പ്രസ്താവനക്കെതിരായിരുന്നു പ്രതിഷേധം.
ഭുജ് കലക്ടറേറ്റിനു മുമ്പില്‍ ഷാരൂഖിന്റെ ചിത്രങ്ങള്‍ കത്തിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിഎച്ച്പി പ്രവര്‍ത്തകര്‍ ചിത്രീകരണത്തിന്റെ അനുമതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. റയീസിന്റെ ചിത്രീകരണത്തിന് നല്കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുപ്പതോളം വരുന്ന വിഎച്ച്പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു.
ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തങ്ങള്‍ തടയുകയായിരുന്നു എന്ന് പോലിസ് സബ് ഇന്‍സ്പെക്ടര്‍ എം ബി പര്‍മര്‍ അറിയിച്ചു.
ഷാരൂഖിന് പേരും പ്രശസ്തിയും സമ്പത്തും നല്കിയ രാജ്യത്തെ, ഇല്ലാത്ത അസഹിഷ്ണുതയുടെ പേരില്‍ പ്രസ്താവന ഇറക്കുന്ന പ്രവണത തങ്ങള്‍ക്ക് ക്ഷമിക്കാനാവില്ലെന്ന് ഗുജറാത്ത് വിഎച്ച്പി ജനറല്‍ സെക്രട്ടറി രഞ്ജോദ് ദര്‍വാദ് പറഞ്ഞു. ഷാരൂഖിന്റെ ദില്‍വാലെ എന്ന ചിത്രത്തിനെതിരേ കഴിഞ്ഞ ഡിസംബറില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ വലിയ പ്രതിഷേധവും ബഹിഷ്കരണവും നടന്നിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT