Flash News

ഷാരൂഖ് ഖാന്‍ പാക് ഏജന്റ്: സാധ്വി പ്രാചി

ഷാരൂഖ് ഖാന്‍ പാക് ഏജന്റ്: സാധ്വി പ്രാചി
X
sadhiprachiന്യൂഡല്‍ഹി: ഷാരൂഖ് ഖാന്‍ 'പാകിസ്താന്‍ ഏജന്റാണെന്ന്'' വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഷാരൂഖ് ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പാകിസ്താനിലേക്ക് അയക്കണം. പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നവര്‍ ചെയ്യുന്നത് രാജ്യദ്രോഹകുറ്റമാണെന്നും സാധ്വി പ്രാചി അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ അതിരൂക്ഷമായ അസഹിഷ്ണുതയാണ് നിലനില്‍ക്കുന്നതെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു. തന്റെ 50ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ അസഹിഷ്ണുതയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയിരുന്നത്.

അസഹിഷ്ണുത വര്‍ധിച്ചുവരികയാണ്. ഇത് മൂഢത്വമാണ്. ഇതൊരു നിസ്സാര പ്രശ്‌നമല്ല. ഗൗരവമുള്ള വിഷയമാണ്. രാജ്യത്ത് മതനിരപേക്ഷമല്ലാതെ ജീവിക്കുന്നതും മതവൈരം പ്രകടിപ്പിക്കുന്നതും ഒരു രാജ്യസ്‌നേഹിക്കു ചെയ്യാവുന്ന ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തനിക്കു ലഭിച്ച പത്മശ്രീ അവാര്‍ഡ് തിരിച്ചുനല്‍കുമോ എന്ന ചോദ്യത്തിന് പ്രതീകാത്മകമായി താന്‍ അത് ചെയ്തിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനെതിരെയാണ് വിഎച്ച്പി എംപി കൂടിയായ സാധ്വി പ്രാചിയുടെ പ്രസ്താവന. മുമ്പും സല്‍മാന്‍ഖാന്‍,ഷാറൂഖ് ഖാന്‍,ആമിര്‍ഖാന്‍ എന്നിവരുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രാചി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it