Flash News

ഷാരൂഖ് ഖാനെ പാകിസ്താനിലേക്ക് ക്ഷണിച്ച് ഹാഫിസ് സെയ്ദ്

ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ പാകിസ്താനിലേക്ക് ക്ഷണിച്ച് ജമാഅത്തു ദഅ്‌വ നേതാവ് ഹാഫിസ് സെയ്ദ്. ട്വിറ്ററിലൂടെയാണ് അദേഹത്തിന്റെ ക്ഷണം. ഇന്ത്യയില്‍ ഇസ്ലാമായതിന്റെ പേരില്‍ ഇന്ത്യയില്‍ വിവേചനമോ ബുദ്ധിമുട്ടോ അനുഭവിക്കുന്നുണ്ടെങ്കില്‍ ഷാരൂഖ് ഖാന്‍ ഉള്‍പ്പെടുന്ന ഏത് മുസ്ലിമിനും പാകിസ്താനിലേക്ക് വരാമെന്നാണ് അദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യയില്‍ സ്വന്തം ഐഡന്റിറ്റിയുടെ പേരില്‍ ഒറ്റയ്ക്ക് പോരാടേണ്ടി വരുന്ന സ്‌പോര്‍ട്‌സ്,അക്കാദമിക,ആര്‍ട്‌സ് ,കള്‍ച്ചര്‍ മേഖലകളിലുള്ള ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്ക്  പാകിസ്താനില്‍ ഇടമുണ്ടാകുമെന്നും ഹാഫിസ് വ്യക്തമാക്കി.രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ഷാരൂഖ് ഖാന്റെ പ്രസ്താവനക്കെതിരെ ആര്‍എസ്എസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഷാരൂഖ് ഖാന്റെ ഹൃദയം പാകിസ്താനിലാണെന്നും അദേഹം പാക് ഏജന്റാണെന്നും പാകിസ്താനിലേക്ക് നാടുകടത്തണെന്നും സാധ്വി പ്രാചി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹാഫിസ് സെയ്ദിന്റെ ക്ഷണം.
Next Story

RELATED STORIES

Share it