ഷാരൂഖും ആമിറും രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തി: പ്രാചി
BY Sumeera SMR9 Dec 2015 2:47 AM GMT
Sumeera SMR9 Dec 2015 2:47 AM GMT
ജംഷഡ്പുര്‍: അസഹിഷ്ണുതയുണ്ടെന്നു പ്രചരിപ്പിച്ച് ബോളിവുഡ് താരങ്ങളായ അമീര്ഖാന്, ഷാരുഖ് ഖാന്, സമാജ്വാദി പാര്‍ട്ടി നേതാവ് അഅ്സംഖാന് എന്നിവര്‍ രാജ്യത്തിന്റെ പ്രതിഛായക്കു കളങ്കമേല്പ്പിക്കുകയാണെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവ് സാധ്വി പ്രാചി. അസഹിഷ്ണുതയ്ക്കെതിരേ നടത്തുന്ന പ്രസ്താവനകള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. അത് രാജ്യത്തിന്റെ പ്രതിച്ഛായക്കു കളങ്കമേല്‍പ്പിക്കും.
ചില രാജ്യദ്രോഹികള്‍ അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഇതിനു കൂട്ടുനില്‍ക്കുകയാണ്. ഹിന്ദുക്കള്‍ ഒരിടത്തും കലാപത്തിനു തുടക്കം കുറിച്ചിട്ടില്ലെന്ന് പ്രാചി പറഞ്ഞു. പശുക്കളെ കൊന്നും മാട്ടിറച്ചി മേളയ്ക്ക് ആതിഥ്യം നല്‍കിയും ചിലര്‍ അവരെ കലാപത്തിനു പ്രേരിപ്പിക്കുകയാണ്. ദാദ്രി കൊലപാതകത്തിന്റെ അന്വേഷണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐക്കു വിടാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്തുതന്നെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും സ്വാധ്വി പ്രാചി പറഞ്ഞു.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT