ഷാരൂഖിനെ പാകിസ്താനിലേക്ക് ക്ഷണിച്ച് ഹാഫിസ് സഈദിന്റെ ട്വീറ്റ്

ഇസ്‌ലാമാബാദ്: ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ പ്രതികരിച്ചതിന്റെ പേരില്‍ സംഘപരിവാര നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കു വിധേയനായ ഷാരൂഖ് ഖാനെ പാകിസ്താനിലേക്കു ക്ഷണിച്ച് പാക് സായുധസംഘടനയായ ജമാഅത്തുദ്ദഅ്‌വാ നേതാവ് ഹാഫിസ് സഈദ്. ഇസ്‌ലാമിന്റെ പേരില്‍ ബുദ്ധിമുട്ടും വിവേചനവും അനുഭവിക്കുന്ന ഷാരൂഖ് ഉള്‍പ്പെടെയുള്ള മുസ്‌ലിംകളെ പാകിസ്താനിലേക്ക് ക്ഷണിക്കുന്നതായി ഹാഫിസ് സഈദ് ട്വിറ്ററില്‍ കുറിച്ചു.
കായികം, കല, സംസ്‌കാരികം, ശാസ്ത്രമേഖലകളില്‍ അറിയപ്പെടുന്നവര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ സ്വത്വ പ്രതിസന്ധി നേരിടുകയാണെന്നും ഹാഫിസ് സഈദ് ട്വീറ്റ് ചെയ്യുന്നു. 2013ലും ഷാരൂഖിനെ ഹാഫിസ് സഈദ് ക്ഷണിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ഹാഫിസ് സഈദ് നേതൃത്വം നല്‍കുന്ന ജമാഅത്തുദ്ദഅ്‌വ ലശ്കറെ ത്വയ്യിബയുടെ പോഷക സംഘടനയാണെന്നു കഴിഞ്ഞ ദിവസം പാകിസ്താന്‍ സമ്മതിച്ചിരുന്നു.
സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കരുതെന്നു പാക് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാഫിസ് സഈദിനെ 2008ല്‍ കൊടും കുറ്റവാളിയായി യുഎന്‍ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it